കണ്ണൂർ: അൻപതു ലക്ഷത്തോളം അംഗങ്ങളുള്ള കുടുംബശ്രീയുടെ 25ാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രീ കണ്ണൂർ ജില്ലാമിഷനും കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുമാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ജില്ലയിലെ 81 കുടുംബശ്രി സി.ഡി.എസുകൾ കേന്ദ്രീകരിച്ച് 81 കേന്ദ്രങ്ങളിൽ ചലച്ചിത്രോൽസവവും പുസ്തകോത്സകവും നടക്കും. ജില്ലാതല ഉദ്ഘാടനം തലശേരി നഗരസഭാ ടൗൺഹാളിൽ നഗരസഭ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി നിർവ്വഹിച്ചു. ചലചിത്ര അക്കാഡമി അംഗം പ്രദീപ് ചൊക്ലി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാഡമി റീജനൽ കോർഡിനേറ്റർ പി.കെ.ബൈജു പദ്ധതി വിശദീകരണം നടത്തി. ജില്ലാ കോർഡിനേറ്റർ എം.സുർജിത്ത്, സംവിധായകൻ ജിത്തു കോളയാട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.സി.അബ്ദുൾഖിലാബ്, ടി.കെ.സാഹിറ, നഗരസഭാംഗങ്ങളായ സി.സോമൻ അഡ്വ.ശ്രീശൻ എന്നിവർ പ്രസംഗിച്ചു. ഫ്രീഡം ഫൈറ്റ്, തിങ്കളാഴ്ച നിശ്ചയം, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ബസന്തി , മാൻഹാൾ എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |