SignIn
Kerala Kaumudi Online
Saturday, 21 September 2024 5.13 AM IST

കെ. റയിൽ അടയാളക്കല്ലുമായി എത്തിയ വാഹനം തടഞ്ഞു

Increase Font Size Decrease Font Size Print Page
k-rail

തിരൂർ: കെ റെയിലിനു വേണ്ടിയുള്ള അടയാളക്കല്ലുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. തിരുന്നാവായ വില്ലേജ് ഓഫീസിന് സമീപത്താണ് അടയാളക്കല്ലുമായി വാഹനം എത്തിയത്. ഉടൻ തന്നെ നാട്ടുകാർ സംഘടിക്കുകയും വാഹനം തടയുകയും ചെയ്തു. എന്നാൽ ഗവൺമെന്റിന്റെ സ്ഥലത്താണ് കല്ല് ഇറക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും കൂടുതൽ പ്രതിഷേധക്കാർ എത്തിയത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് കെ റെയിൽ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സമരക്കാരായ ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, മുളക്കൽ മുഹമ്മദലി, എം.പി മുഹമ്മദ് കോയ, മുജീബ് വല്ലോടത്ത്, സക്കറിയ പല്ലാർ, വി. മൊയ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി. തുടർന്നും സമരക്കാർ വില്ലേജ് ഓഫീസിന് സമീപം തമ്പടിച്ചിരുന്നെങ്കിലും പൊലീസിന്റ സാന്നിധ്യത്തിൽ അടയാളക്കല്ല് ഇറക്കിയതിനു ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ സമരക്കാരെ സ്ഥലത്ത് എത്തിച്ച് തുടർ നടപടികൾ തടസപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.