കോട്ടയം. ക്ഷാമബത്ത കുടിശിക അനുവദിക്കുക, മെഡിസെപ്പിൽ സർക്കാർ വിഹിതം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിൽ നടത്തിയ പ്രതിഷേധ യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതിഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യൂ, ജില്ലാ സെക്രട്ടറി സോജാ തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോജൻ മാത്യു, കെ.സി.ആർ തമ്പി, ഫിറോസ്ഖാൻ, സുരേഷ് ബാബു, ജില്ലാ ഭാരവാഹികളായ ജെ.ജോബിൻസൺ, ജോഷി മാത്യു, ആർ.ബിജു, പി.വി അജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |