ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ. രണ്ട് റൺവേകളിലൂടെ വിമാന ഗതാഗതം പൂർണതോതിൽ തുടങ്ങിയതോടെ അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാനുള്ള സജ്ജീകരണമായി.
അമ്മാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങളാണ് നവീകരിച്ച റൺവേയിലൂടെ കഴിഞ്ഞ 22ന് പറന്നുയർന്നത്. ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം ലാൻഡ് ചെയ്തു.
ഇതോടെ സീസണിലെ തിരക്കേറിയ വിമാന സർവീസുകൾക്ക് ദുബായിൽ തുടക്കമായി. യാത്രക്കാർക്ക് സൗകര്യവും സുരക്ഷയും വർദ്ധിപ്പിക്കാൻ കഴിഞ്ഞതായി എയർപോർട്ട് അധികൃതർ അറിയിച്ചു.