SignIn
Kerala Kaumudi Online
Thursday, 19 September 2024 6.21 AM IST

അക്കാര്യം മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് നൂറിൽ നൂറ്, പിന്തുണയുമായി ജോയ് മാത്യു

Increase Font Size Decrease Font Size Print Page

rahul-joy

വയനാട്ടിൽ എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തതിലെ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിൽ പിന്തുണയറിയിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുലിന് നൂറിൽ നൂറ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം.

ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ഓഫീസ് ആക്രമിച്ചവരോട് ദേഷ്യമില്ലെന്നുമായിരുന്നു വയനാട്ടിൽ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച ഓഫീസ് സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പറഞ്ഞത്. 'ആക്രമണം നടത്തിയത് കുട്ടികളാണ്, അവരോടെനിക്ക് ദേഷ്യമൊന്നുമില്ല. അനന്തരഫലങ്ങൾ അറിയാതെയാവാം അവർ ആക്രമണം നടത്തിയത്. ജനങ്ങളുടെ ഓഫീസാണിത്. അവിടെ ആക്രമണമുണ്ടായത് ദൗർഭാഗ്യകരം. ആക്രമണം ഒന്നിനും പരിഹാരമല്ല'- രാഹുൽ ​ഗാന്ധി പറഞ്ഞു.

കഴിഞ്ഞ മാസം 24 നായിരുന്നു രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ചത്. ബഫർസോൺ വിഷയത്തിൽ രാഹുൽഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പുറകുവശത്തിലൂടെ ഓഫീസിന്റെ രണ്ടാം നിലയിലേയ്ക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു.

rahul-joy

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JOYMATHEW, RAHUL GANDHI, JOY, RAHUL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.