റാഞ്ചി: കാൽമുട്ട് വേദനയ്ക്ക് ചികിത്സയ്ക്കായി പാരമ്പര്യ വൈദ്യന്റെ അടുത്തെത്തിയ ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം എസ് ധോണിക്ക് ചെലവായത് വെറും 40രൂപ. കണ്സള്ട്ടേഷന് ഫീ 20 രൂപയും മരുന്നിന് 20 രൂപയും.
മാസങ്ങളായി കാൽമുട്ട് വേദനയെ തുടർന്ന് പല പ്രമുഖ ഡോക്ടർമാരെയും അദ്ദേഹം സമീപിച്ചെങ്കിലും വേദന പൂർണമായും മാറിയില്ല. അങ്ങനെയാണ് ധോണിയുടെ നാടായ റാഞ്ചിയില്‍ നിന്ന് 70 കിലോ മീറ്റര്‍ അകലെയുള്ള ലാപംഗിലെ പാരമ്പര്യ വൈദ്യനായ വന്ദന്‍ സിംഗ് ഖേര്വര്റിന്റെ അടുത്ത് പോകുന്നത്. വനത്തിനുള്ളിലാണ് വൈദ്യന്റെ താമസം. കണ്സള്ട്ടേഷന് ഫീയായി അദ്ദേഹം വാങ്ങിയത് 20 രൂപ. പരിശോധിച്ച ശേഷം ധോണിക്ക് കുറച്ച് മരുന്നും കൊടുത്തു. അതിന് വാങ്ങിയത് 20 രൂപ. അങ്ങനെ ആകെ 40 രൂപയാണ് ധോണിക്ക് ചെലവായത്. നേരത്തെ ധോണിയുടെ മാതാപിതാക്കളും വന്ദന്‍ സിംഗ് ഖേര്‍വറുടെ ചികിത്സ തേടിയിരുന്നു. ഈ ചികിത്സ ഫലിച്ചതോടെയാണ് ധോണിയും പാരമ്പര്യ ചികിത്സ തേടിയെത്തിയത്.
#MSDhoni @msdhoni gets treatment for knee in #Ranchi village, doctor sits under a tree . pic.twitter.com/ws5EJxwc6C
— Jayprakash MSDian 🥳🦁 (@ms_dhoni_077) July 1, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |