SignIn
Kerala Kaumudi Online
Thursday, 19 September 2024 4.40 PM IST

ആദ്യം യുവരാജ്, ഇന്നിപ്പോൾ ബ്രോഡിനെ നാണംകെടുത്തിയത് ക്യാപ്‌റ്റൻ ബുംറ; ഒരോവറിൽ അടിച്ചുകൂട്ടിയത് 35 റൺസ്, ലാറയെ പിന്തള്ളി ലോക റെക്കോർഡ്, വീഡിയോ കാണാം

Increase Font Size Decrease Font Size Print Page
broad-bumrah

ബി​ർ​മിം​ഗ്ഹാം​: ഇംഗ്ലണ്ടിനെതിരെ പന്തും ജഡേജയും നിർത്തിയിടത്ത് നിന്ന് ക്യാപ്റ്റൻ ബുംറയുടെ വെടിക്കെട്ട്. പതിനാറ് പന്തിൽ നിന്ന് 31 റൺസാണ് ബുംറ നേടിയത്. ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ലെ​ ​അ​ഞ്ചാം​ ​മ​ത്സ​ര​ത്തി​ൽ​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യു​ടെ​ ​മു​ൻ​നി​ര​ തകർന്നപ്പോൾ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ബാ​റ്റ​ർ​ ​റി​ഷ​ഭ് ​പ​ന്തും​ ​ഓ​ൾ​ ​റൗ​ണ്ട​ർ​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​യും​ ​ചേ​ർ​ന്നാണ് രക്ഷിച്ചത്.

338/7 എന്ന നിലയിലാണ് ഒന്നാം ദിനത്തിൽ ഇന്ത്യ കളി അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്. പന്ത് ആദ്യദിനം സെഞ്ച്വറി നേടിയപ്പോൾ ജഡേജ രണ്ടാം ദിനത്തിൽ നൂറ് തികച്ചു. ജഡേജയും പുറത്തായതിന് പിന്നാലെയായിരുന്നു ബുംറയുടെ വെടിക്കെട്ട്.

സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ അഞ്ച് ഫോറും രണ്ട് സിക്സും എക്‌സ്‌ട്രയും ഉൾപ്പടെ 35 റൺസാണ് പിറന്നത്. ഒരോവറിൽ ടെസ്റ്റിൽ നേടുന്ന ഉയർന്ന സ്‌കോറാണിത്. 2003 ൽ ബ്രയാൻ ലാറ നേടിയ 28 റൺസ് എന്ന റെക്കോർഡാണ് ബുംറ തകർത്തത്. 2007 ൽ യുവരാജ് ബ്രോഡിനെതിരെ നേടിയ 36 റൺസാണ് ട്വന്റി ട്വന്റിയിലെ ഉയർന്ന സ്‌കോർ

ജസ്പ്രീത് ബുംറ നേടിയ 31 റൺസ്, ടെസ്റ്റ് ചരിത്രത്തിൽ പത്താം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ ഒരു അരങ്ങേറ്റ നായകൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ്. 1976ൽ ക്രൈസ്റ്റ് ചർച്ചിൽ, ബിഷൻ ബേദി നേടിയ 30 റൺസായിരുന്നു ഇതിന് മുമ്പ് ഉയർന്ന സ്‌കോർ.

രോഹിത് ശർമയുടെ അഭാവത്തിലാണ് ബുംറ ക്യാപ്റ്റന്റെ റോളിൽ എത്തിയത്. ക​ഴി​ഞ്ഞ​ ​ആ​ഗ​സ്റ്റ് ​-​ ​സെ​പ്തം​ബ​ർ​ ​മാ​സ​ങ്ങ​ളി​ൽ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​ 4​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഇ​ന്ത്യ​ൻ​ ​ഫി​സി​യോ​യ്ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​നീ​ട്ടി​വ​ച്ച​ത്.​ ​പ​ര​മ്പ​ര​യി​ൽ​ ​ഇ​ന്ത്യ​ 2​-1​ന് ​മു​ന്നി​ലാ​ണ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, TEST, BROAD, BOARD, ENGVSINDIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.