ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ പരിപാടിക്കെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിനരികിൽ പ്രതിഷേധക്കാർ ഉയർത്തിയ ബലൂൺ സുരക്ഷയ്ക്ക് ഭീഷണിയായി. വിജയവാഡയിലെ ഗണ്ണവാരം എയർപോർട്ടിന് സമീപം കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ ഉയർത്തുകയായിരുന്നു. ഹെലികോപ്ടറിനരികിലെത്തുന്ന ബലൂണുകളുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. നാലു കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാളെ തെരയുന്നുണ്ട്. അതേസമയം, സുരക്ഷാഭീഷണി ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഹെലികോപ്ടറിൽ നിന്ന് ഏറെ അകലെയായിരുന്നു ബലൂണുകളെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |