SignIn
Kerala Kaumudi Online
Friday, 20 September 2024 4.00 PM IST

മുംബയ് ഇന്ത്യൻസിന്റെ മലയാളി താരം ബേസിൽ തമ്പി വിവാഹിതനായി

Increase Font Size Decrease Font Size Print Page

basil-thampy

കോട്ടയം: മലയാളി ക്രിക്കറ്റ് താരവും ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസ് ടീം അംഗവുമായ ബേസിൽ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകൾ സ്‌നേഹ റോയിയാണ് വധു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേരള ടീമിലെ സഹതാരങ്ങളും അടക്കമുള്ളവർ വിവാഹച്ചടങ്ങിൽപങ്കെടുത്തു.

2014-15 സീസണിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനായി അരങ്ങേറിയ പേസറായ ബേസിൽ 2017-ൽ ഗുജറാത്ത് ലയൺസിലൂടെ ഐ.പി.എല്ലിലും അരങ്ങേറ്റം കുറിച്ചു. ആ സീസണിലെ എമർജിംഗ് പ്ളേയർ അവാർഡ് ലഭിച്ച ബേസിലിനെ ലങ്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയെങ്കിലും കളിക്കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. തൊട്ടടുത്ത വർഷം സൺറൈസേഴ്‌സ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കി. ഇക്കഴിഞ്ഞ സീസണിൽ മുംബയ് ഇന്ത്യൻസിനായി കളിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, BASIL THAMPY, CRICKET, MUMBAI INDIANS, KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.