എന്താണ് ക്വീൻ മേരി 2? ഇതാണ് ഒഴുകി നടക്കുന്ന കടൽക്കൊട്ടാരം. പേരിലും രാജകീയത പേറുന്ന വിഖ്യാത ആഡംബര കപ്പൽ. ലോകത്തെ ഏറ്റവും വലിയ അത്യാഡംബര വിനോദ സഞ്ചാരക്കപ്പൽ അഥവാ ക്രൂസ് വെസൽ ആണ് ക്വീൻ മേരി 2. 1132 അടി നീളവും 131 അടി വീതിയും. ബ്രിട്ടനിലെ രാജ വംശവുമായി തലയെടുപ്പുള്ള ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്ന ക്വീൻ മേരിയുടെ ഉടമ 'കുനാർഡ് ' എന്ന ബ്രിട്ടീഷ് കമ്പനിയാണ്. എന്തൊക്കെ ആണ് ഈ കപ്പലിന്റെ സവിശേഷതകൾ?
ലോകത്ത് ഇപ്പോൾ ട്രാൻസ് അറ്റ്ലാന്റിക് ഓഷ്യൻ ലൈനർ എന്ന പ്രത്യേകത വഹിക്കുന്ന കപ്പലുകൾ ഇപ്പോൾ നിർമ്മിക്കപ്പെടുന്നില്ല. എന്നാൽ അത്തരം പ്രത്യേകതകൾ ഉള്ള ഒരു കപ്പലാണ് ക്വീൻ മേരി 2. അതായത് അറ്റ്ലാന്റിക് സമുദ്രം തരണം ചെയ്യാൻ ഉള്ള പ്രത്യേകതകൾ ആണത്.