ടെൽ അവീവ് : ഇസ്രയേലിൽ ആറ് മാസം മുതലുള്ള കുട്ടികൾക്ക് ഫൈസർ, മൊഡേണ വാക്സിനുകൾ നൽകാൻ അനുമതി. യു.എസിൽ കുട്ടികൾക്കുള്ള ഫൈസർ, മൊഡേണ കൊവിഡ് 19 വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ മാസം അനുമതി നൽകിയതിന് പിന്നാലെയാണ് ഇസ്രയേൽ ആരോഗ്യമന്ത്രാലയവും അനുമതി നൽകിയിരിക്കുന്നത്. ആറ് മാസം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികൾക്കാണ് മൊഡേണയുടെ വാക്സിൻ. ആറ് മാസം മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് ഫൈസർ വാക്സിൻ.