SignIn
Kerala Kaumudi Online
Thursday, 19 September 2024 12.59 PM IST

പൊതുയിടത്തിൽവച്ച് കൂൾ ആവാനും, കടക്ക് പുറത്തെന്നും പറയുന്നുണ്ടെങ്കിൽ അവർ നിങ്ങളെ ഭയപ്പെടുന്നുണ്ടെന്ന് ഉറപ്പാണ്; മാദ്ധ്യമങ്ങളെ പ്രശംസിച്ച് ഹരീഷ് പേരടി

Increase Font Size Decrease Font Size Print Page
hareesh-peradi

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ ഇന്നലെ വൈകിട്ടാണ് മന്ത്രി സജി ചെറിയാൻ രാജിവച്ചത്. ഇതിനുപിന്നാലെ മാദ്ധ്യമങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടന്റെ പ്രശംസ.

കേരളത്തിൽ മനുഷ്യാവകാശവും ജനാധിപത്യവും നിലനിർത്തുന്നത് മാദ്ധ്യമങ്ങളാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഭരിക്കുന്നവർ പൊതുയിടത്തിൽ വച്ച് കൂൾ ആവാൻ പറയുന്നുണ്ടെങ്കിലും, കടക്ക് പുറത്തെന്ന് പറയുന്നുണ്ടെങ്കിലും അവർ മാദ്ധ്യമങ്ങളെ ഭയപ്പെടുന്നുണ്ടെന്ന് ഉറപ്പാണെന്നും നടൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട നാലാം തൂണുകളെ നിങ്ങളെ ഞാനും വിമർശിക്കാറുണ്ട്...ഇനിയും അതുണ്ടാവും...എത്രയൊക്കെ വിമർശിച്ചാലും നിങ്ങളാണ് പ്രത്യേകിച്ചും കേരളത്തിൽ മനുഷ്യാവകാശവും ജനാധിപത്യവും നിലനിർത്തുന്നത്...അല്ലെങ്കിൽ ജനങ്ങളെ ഓർമ്മപ്പെടുത്തുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...ഇന്നത്തെ ദിവസം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്..

നിങ്ങളോട് അവർ പൊതുയിടത്തിൽവച്ച് കൂൾ ആവാൻ പറയുന്നുണ്ടെങ്കിൽ..നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കിൽ…നിങ്ങളെ അവർ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണ്..നിങ്ങൾ വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പാണ്...ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിർഭയം മുന്നോട്ട് പോവുക...നാലാം തൂണിന്റെ നന്മകളും പൊതു സമൂഹം തിരിച്ചറിയട്ടെ.. മാദ്ധ്യമ സലാം...

hareesh-peradi

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HAREESH PERADI, FB POST, SAJI CHERIYAN, MEDIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.