SignIn
Kerala Kaumudi Online
Thursday, 19 September 2024 2.48 AM IST

പ്രണയത്തിന് പ്രായം തടസമായില്ല; പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാൻ വിവാഹിതനായി, ചിത്രങ്ങൾ കാണാം

Increase Font Size Decrease Font Size Print Page
bhagwant-mann

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ ഭഗ്‌വന്ത് മാൻ (48) വിവാഹിതനായി. ചണ്ഡിഗഡിലെ വീട്ടിൽവച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ഹരിയാന സ്വദേശിയായ ഡോ.ഗുർപ്രീത് കൗർ (32) ആണ് വധു. ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കേജ്രിവാൾ, എഎപി എംപി രാഘവ് ചദ്ദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മാനിന്റെ രണ്ടാം വിവാഹമാണിത്. 2015ലായിരുന്നു വിവാഹമോചനം. മുൻഭാര്യയായ ഇന്ദർപ്രീത് കൗറും മക്കളായ സീറത്ത് കൗർ മാൻ (21) ദിൽഷൻ മാൻ (17) എന്നിവരും അമേരിക്കയിലാണ് താമസം. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാനിനെ ഗുർപ്രീത് കൗർ സഹായിച്ചിരുന്നു. നാല് വർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാൽ ഇക്കാര്യം അതീവരഹസ്യമാക്കി വച്ചിരുന്ന ഇരുവരും ഇന്നലെയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, BHAGWANT MANN, GURPREET KAUR, WEDDING, PHOTOS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.