SignIn
Kerala Kaumudi Online
Thursday, 19 September 2024 1.40 AM IST

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കടന്നുപിടിച്ച പ്രതി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
1

പോത്തൻകോട്: സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ബൈക്കിൽ പിന്തുടർന്നെത്തി കടന്നുപിടിച്ച പ്രതിയെ പോത്തൻകോട് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു.കൊട്ടിയം കണ്ണനല്ലൂർ വലിയമഠം നോർത്ത് വടക്കേ വയലക്കാട് വീട്ടിൽ വിനുവാണ് (34) അറസ്റ്റിലായത്. വാവറമ്പലത്തിന് സമീപമായിരുന്നു സംഭവം. പോത്തൻകോട് മേലേമുക്കിലെ ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്‌കൂൾ സമയങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങിനടന്ന് സ്‌കൂൾ കുട്ടികളെ ശല്യം ചെയ്യുന്നത് പതിവാക്കിയ പ്രതിക്കെതിരെ നേരത്തെയും സമാന രീതിയിൽ കേസുള്ളതായി പൊലീസ് പറഞ്ഞു. പോത്തൻകോട് എസ്.ഐ രാജീവ്, ഗ്രേഡ് എസ്.ഐ ഷാബു, സി.പി.ഒമാരായ രാജീവ്, മിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.