തിരുവനന്തപുരം: കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ (https://admissions.keralauniversity.ac.in) ആരംഭിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് അലോട്ട്മെന്റ്. മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ് ക്വോട്ടയിലും ഭിന്നശേഷിയുള്ളവരും ലക്ഷദ്വീപ് നിവാസികളുമടക്കം അപേക്ഷിക്കണം. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കൂ. ഹെൽപ്പ് ലൈൻ- 8281883052, 8281883053. അവസാന തീയതി ജൂലായ് 23.
കൊവിഡ് സ്പെഷ്യൽ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി./ബി കോം എൽ എൽ.ബി/ബി.ബി.എ എൽ എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 13 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി കോം (എഫ്.ഡി.പി) (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2016, 2015, 2014 അഡ്മിഷൻ) കമ്പ്യൂട്ടർ പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക് (എഫ്.ഡി.പി) (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2016, 2015, 2014 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ 2018 സ്കീം അഞ്ചാം സെമസ്റ്റർ, ഏപ്രിൽ 2022 ലാബ് പരീക്ഷകൾ 11 മുതൽ 13 വരെ നടത്തും.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ 2018 സ്കീം എട്ടാം സെമസ്റ്റർ റഗുലർ, ജൂലായ് 2022 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.പി.ഇ.എസ് (2020 സ്കീം) ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്മെന്റ് (356) (റഗുലർ - 2020 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ, ബി.എസ്സി, ബി.കോം ഡിഗ്രി (മേഴ്സി ചാൻസ് - 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴ കൂടാതെ 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ 2015 സ്കീം (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ 14 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും ഓൺലൈനായി അപേക്ഷിക്കാം.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ ബി.ടെക് കോഴ്സുകളിലെ (ഇ.സി, ഐ.ടി, സി.എസ്) എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് www.ucek.in. ഫോൺ:9037119776, 9388011160, 9656468540, 9447125125
ശ്രീകല എം., സന്തോഷ് വൈ (ഇക്കണോമിക്സ്), ബൈജു വി. (ഫിസിക്സ്), കല എൽ., ലിനു ഷൈൻ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്), പ്രതിഭ നാരായണൻ (ബയോടെക്നോളജി), നിത്യ യു.ആർ. (ഫിലോസഫി), കവിത എസ്. (കൊമേഴ്സ്), ആശ കെ. തോമസ്, ലിബി ചെറിയാൻ (എഡ്യൂക്കേഷൻ), അജിത ടി.എസ്., പ്രിയചന്ദ്രൻ ജെ.പി., ഷിജു എസ്.ജി. (ഹിന്ദി), ഹാഷിം വി. (മെക്കാനിക്കൽ എൻജിനിയറിംഗ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |