മട്ടന്നൂർ : സി.പി.ഐ മട്ടന്നൂർ മണ്ഡലം സമ്മേളനം 9,10 തീയതികളിൽ മട്ടന്നൂരിൽ നടക്കും. പ്രചാരണ പ്രവർത്തനങ്ങളും ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതു സമ്മേളനം 9ന് വൈകിട്ട് 5ന് ബസ് സ്റ്റാൻഡ് പരിസരത്ത് സംസ്ഥാന കൗൺസിൽ അംഗം സി.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. വി.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കൗൺസിൽ അംഗം രജീന്ദ്രൻ കപ്പള്ളി പ്രസംഗിക്കും. പ്രതിനിധി സമ്മേളനം 10ന് രാവിലെ 9.30ന് മട്ടന്നൂർ ഗവ. യു പി സ്കൂളിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. പി.സന്തോഷ് കുമാർ എം.പി, സി.രവീന്ദ്രൻ, താവം ബാലകൃഷ്ണൻ, കെ.ടി.ജോസ്, എം. ഗംഗാധരൻ എന്നിവർ പ്രസംഗിക്കും. മട്ടന്നൂർ മണ്ഡലം കമ്മിറ്റി രൂപീകരിച്ചതിന് ശേഷം പ്രഥമ സമ്മേളനമാണ് നടത്തുന്നതെന്നും പരിസ്ഥിതിക്ക് ഇണങ്ങുന്ന പ്രചാരണ പ്രവർത്തനമാണ് നടത്തുന്നതെന്നും സ്വാഗതസംഘം ഭാരവാഹികളായ വി.കെ.സുരേഷ്ബാബു, എ.സുധാകരൻ, വി.അശോകൻ, മുണ്ടാണി പുരുഷോത്തമൻ, സുരേശൻ കണ്ടോത്ത് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |