SignIn
Kerala Kaumudi Online
Thursday, 19 September 2024 2.28 AM IST

സ്കൂളുകളിൽ പരാതിപ്പെട്ടി ഉടൻ വേണം: ഹൈക്കോടതി

Increase Font Size Decrease Font Size Print Page

high-court

കൊച്ചി: വിദ്യാർത്ഥികൾക്ക് രഹസ്യമായി വിവരങ്ങൾ അറിയിക്കാനായി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഉടൻ പരാതിപ്പെട്ടി സ്ഥാപിക്കാനും പരാതി പരിശോധനയ്ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശങ്ങൾ ഇറക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പരാതിപ്പെട്ടി സ്ഥാപിക്കണമെന്ന 2016ലെ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം സ്വദേശി ഫൈസൽ കുളപ്പാടം നൽകിയ പൊതുതാത്പര്യ ഹർജി തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

പരാതികളുടെ സ്വഭാവവും നടപടിയും സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ, ജില്ല - ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ നിശ്ചിതസമയങ്ങളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HIGHCOURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.