കൊച്ചി: ഇരുമ്പനം കടത്തുകടവ് റോഡിലെ മാലിന്യ കൂമ്പാരത്തിൽ ദേശീയ പതാക ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കോസ്റ്റ്ഗാർഡിന്റെ പതാക, ലൈഫ് ജാക്കറ്റ്, റെയിൻകോട്ട് തുടങ്ങിയവയും ഉപേക്ഷിക്കപ്പെട്ട മാലിന്യക്കൂമ്പാരത്തിലുണ്ട്.
ഇന്ന് രാവിലെയാണ് പ്രദേശത്ത് മാലിന്യങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇവ നശിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ ആരെങ്കിലും ഉപേക്ഷിച്ച് പോയതാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാട്ടുകാർ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |