മണർകാട്. മണർകാട് മർത്തമറിയം കത്തീഡ്രലിലെ എട്ടു നോമ്പു പെരുന്നാളിനുള്ള 1501 അംഗ കമ്മറ്റി രൂപീകരിച്ചു. സെപ്തംബർ ഒന്ന് മുതൽ എട്ടുവരെയാണ് പെരുന്നാൾ. വികാരി ഇ.ടി.കുറിയാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത്, ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ, കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, കുറിയാക്കോസ് ഏബ്രഹാം കോർ എപ്പിസ്കോപ്പ കറുകയിൽ, ഫാ.കുറിയാക്കോസ് കാലായിൽ, ഫാ.മാത്യൂസ് മണവത്ത്, ഫാ.എം.ഐ.തോമസ് മറ്റത്തിൽ, ഫാ.ജോർജ്ജ് കന്നേൽ, കുര്യൻ കോർ എപ്പിസ്കോപ്പ മാലിയിൽ, ഫാ.ഷെറി ഐസക് പൈലിത്താനം, ട്രസ്റ്റിമാരായ എം.പി.മാത്യു, ബിജു പി.കോര, ആശിഷ് കുര്യൻ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |