ലണ്ടൻ: ഇംഗ്ലീഷ് ഇതിഹാസ താരം വെയ്ൻ റൂണി അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബായ ഡി.സി യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേറ്റു. ഇംഗ്ലീഷ് കബ്ല് ഡെർബി കൗണ്ടിയുടെ പരിശീലകനെന്ന നിലയിലുള്ള സംഭവ ബഹുലമായ നാളുകൾക്ക് ശേഷമാണ് റൂണി വീണ്ടും ഡി.സി യുണൈറ്റഡിലേക്ക് തിരിച്ചെത്തുന്നത്. 2018 ജൂലായ് മുതൽ 2019 ഒക്ടോബർ വരെ ഡി.സി യുണൈറ്റഡിന്റെ പ്രധാന താരമായിരുന്ന റൂണി ടീമിനായാ 52 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും നേടി. നിലവിൽ 17 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ഈസ്റ്റേൺ കോൺഫറൻസിൽ 17-ാം സ്ഥാനത്തുള്ള ഡി.സി യുണൈറ്റഡിനെ നേരത്തേ കളിക്കാരനായെത്തിയ കൈപിടിച്ചുയർത്തിയപോലെ പരിശീലകനായും 36കാരനായ റൂണി രക്ഷിക്കുമെന്നാണ് ആരാധകരുടേയും ടീം മാനേജ്മെന്റിന്റെയും പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |