ഇന്ത്യ Vs ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ് മത്സരം കാര്യവട്ടം സ്പോർട്സ് ഹബിൽ
തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിൽ വീണ്ടുമൊരു അന്താരാഷ്ട്രക്രിക്കറ്റ് മത്സരത്തിന് വേദി അനുവദിച്ച് ബി.സി.സി.ഐ. സെപ്തംബർ 28ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 മത്സരമാണ് കേരള ക്രിക്കറ്റ് അസോസിയേഷന് അനുവദിച്ചിരിക്കുന്നത്.
ആസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായാണ് സെപ്തംബറിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്ക ഇന്ത്യൻ പര്യടനം നടത്തിയിരുന്നു.
കാര്യവട്ടം ആതിഥ്യം വഹിക്കുന്ന നാലാമത്തെ അന്തരാഷ്ട്ര മത്സരമാവും ഇത്. 2017 നവംബറിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി-20 മത്സരമാണ് ആദ്യമായി ഇവിടെ നടന്നത്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ 2018 നവംബറിൽ ഏകദിനവും 2019 ഡിസംബറിൽ ട്വന്റി-20യും ഇവിടെ നടന്നിരുന്നു. ആർമി റിക്രൂട്ട്മെന്റ് റാലിക്ക് സ്റ്റേഡിയം വിട്ടുകൊടുത്തതിനെത്തുടർന്നുണ്ടായ കേടുപാടുകൾ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |