ന്യൂഡൽഹി: ഇന്ത്യൻ ബോക്സിംഗ് ഫെഡറേഷൻ മാനസീകമായി പീഡിപ്പിക്കുന്നു എന്നുൾപ്പെടെയുള്ള കടുത്ത ആരോപണങ്ങളുമായി ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് ലോവ്ലിന ബോർഗോഹെയ്ൻ. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലാണ് ലോവ്ലിനയിപ്പോൾ.
താനിപ്പോൾ വലിയ ദുഖത്തിലാണെന്നും ബോക്സിംഗ് ഫെഡറേഷൻ തന്നെ മാനസീകമായി പീഡിപ്പിക്കുകയാണെന്നും ലോവ്ലിന ട്വീറ്റ് ചെയ്തു. ഒളിമ്പിക്സിൽ മെഡൽ നേടാൻ എന്നെ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റി ഫെഡറേഷൻ അധിക്ഷേപിക്കുകയാണ്. ഇതുവഴി എന്റെ പരിശീലനം തടസപ്പെടുത്താനാണ് ശ്രമം. ഫെഡറേഷൻ ഇത്തരത്തിൽ അപമാനിക്കുന്ന പരിശീലകരിൽ ഒരാൾ ദ്റോണാചാര്യ അവാർഡ് നേടിയിട്ടുള്ള സന്ധ്യ ഗുരുംഗ്ജി ആണ്. സന്ധ്യാ ഗുരുംഗ്ജിയെ കോമൺവെൽത്ത് ഗെയിംസ് വില്ലേജിൽ താമസിപ്പിക്കാൻ ഫെഡറേഷൻ അനുമതി നൽകുന്നില്ല. -ലോവ്ലിന ട്വീറ്റ് ചെയ്തു. ലോവ്ലിനയുടെ ട്വീറ്റിന് പിന്നാലെ സന്ധ്യ ഗുരുംഗ്ജിയ്ക്ക് ഗെയിംസ് വില്ലേജിൽ താമസിക്കാനുള്ള നടപടികൾ അടിയന്തരമായി ചെയ്യാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് കായിക മന്ത്രാലയം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |