കോട്ടയം. മോഷണ കേസ് പ്രതി അറസ്റ്റിൽ. ഏറ്റുമാനൂർ പുന്നത്തറ പ്ലാക്ക തുണ്ടത്തിൽ വീട്ടിൽ പി.ആർ രൂപേഷ് (42) ആണ് അറസ്റ്റിലായത്. മറ്റക്കര മണ്ണൂർപള്ളി ഭാഗത്തുള്ള വാർക്ക തകിടുകൾ വാടകയ്ക്ക് കൊടുക്കുന്ന കടയിൽ നിന്ന് 70 ഓളം തകിടുകളാണ് മോഷ്ടിച്ചത്. പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ഏറ്റുമാനൂർ സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. അയർക്കുന്നം എസ്.എച്ച്.ഒ ആർ. മധു, എസ്.ഐമാരായ തോമസ് ജോർജ്, സജു ടി.ലൂക്കോസ്, സി.പി.ഒമാരായ ശ്രീനിഷ് തങ്കപ്പൻ, രമേശൻ ചെട്ടിയാർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |