SignIn
Kerala Kaumudi Online
Thursday, 19 September 2024 1.20 AM IST

ഇത് ഐ സി സിയുടെ ഇരട്ടത്താപ്പ്, കുറച്ച് മത്സരങ്ങൾ കൊണ്ടിത് സാദ്ധ്യമല്ല; സൂര്യയുടെ നേട്ടത്തിൽ അസ്വസ്ഥരായി പാക് ആരാധകർ

Increase Font Size Decrease Font Size Print Page
surya-rizwan

ദുബായ്: ട്വന്റി ട്വന്റിയിൽ ഓപ്പണറുടെ റോളിൽ എത്തുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്‌ത ഇന്ത്യൻ താരം സൂര്യകുമാർ യാദവിന് പുരുഷ ബാറ്റിംഗ് റാങ്കിംഗിൽ കുതിപ്പ്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം റാങ്കിലേയ്ക്ക് സൂര്യ എത്തി. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.

ഒന്നാമതുള്ള പാക് താരം ബാബർ അസമുമായി രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണ് സൂര്യയ്‌ക്കുള്ളത്. പാകിസ്ഥാന്റെ തന്നെ ബാറ്ററായ മുഹമ്മദ് റിസ്വാനെ പിന്തള്ളിയാണ് സൂര്യകുമാർ യാദവ് രണ്ടാമതെത്തിയത്. ഒന്നാമതുള്ള ബാബർ അസമിന് 818 പോയിന്റാണുള്ളത്. സൂര്യയ്ക്ക് 816 പോയിന്റുണ്ട്.

ഇപ്പോഴിതാ, റിസ്വാനെ പിന്തള്ളി സൂര്യകുമാർ രണ്ടാമതെത്തിയതിന് പിന്നാലെ ഐ.സി.സിക്കെതിരെ വിമർശനവുമായി എത്തുകയാണ് പാക് ആരാധകർ.

ഐ.സി.സി ഇരട്ടത്താപ്പ് കാണിച്ചുവെന്നാണ് രോഷാകുലരായ ആരാധകർ പറയുന്നത്. രണ്ടാം സ്ഥാനത്തെത്താൻ റിസ്വാന് വളരെയധികം സമയമെടുത്തു. എന്നാൽ കഴിഞ്ഞ വർഷം മാത്രം അരങ്ങേറ്റം കുറിച്ച സൂര്യകുമാർ കുറച്ച് ഇന്നിംഗ്‌സുകൾ കൊണ്ട് രണ്ടാമതെത്തി എന്നാണ് ആരാധകർ പറയുന്നത്. ഇത് നാണക്കേടാണെന്നും പാക് ആരാധകർ പറയുന്നു.

സൂര്യ റാങ്കിംഗിൽ കുതിച്ചതിലെ അസൂയയാണ് പാക് ആരാധകർക്കെന്നാണ് ഇന്ത്യൻ ആരാധകർ പറയുന്നത്. ഇവർക്ക് മുഴുവൻ ഇക്കാര്യമോർത്ത് ഭ്രാന്ത് പിടിച്ചുവെന്നും റാങ്കിംഗ് സിസ്റ്റം മനസിലാകുന്നില്ലെന്നും ഇന്ത്യൻ ആരാധകർ ആരോപിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ICC RANKING, ICC, SURYAKUMAR, PAKISTAN INDIA, PAK FANS, PAKISTAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.