SignIn
Kerala Kaumudi Online
Thursday, 19 September 2024 3.53 PM IST

കേരള വിമൻസ് ലീഗിന് ഇന്ന് കിക്കോഫ്

Increase Font Size Decrease Font Size Print Page

kwl

കൊച്ചി: പത്ത് ടീമുകൾ. രണ്ട് വേദി. എട്ട് വിദേശിയരുൾപ്പെടെ 350 വനിതാ ഫുട്ബാൾ താരങ്ങളുടെ പങ്കാളിത്തം. രാംകോ കേരളാ വിമൻസ് ലീഗ് നാലാം സീസണ് ഇന്ന് ആവേശത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ഇന്ത്യൻ വിമൻസ് ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി കേരള യുണൈറ്റഡ് എഫ്.സിയെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിനാണ് കിക്കോഫ്. ലീഗിൽ ആദ്യമായി ബൂട്ടുകെട്ടുന്ന കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സിയും എമിറേറ്റ്സ് എസ്.സിയും ഇന്ന് കളത്തിലിറങ്ങും. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് നാലിനാണ് കന്നിക്കാരുടെ പോരാട്ടം. മത്സരങ്ങൾ സ്പോട്സ്‌കാസ്റ്റ് ഇന്ത്യയിൽ തത്സമയ സംപ്രേഷണമുണ്ടാകും. ബ്ലാസ്റ്രേഴ്സുൾപ്പെടെ നാല് ടീമുകൾകൂടി ഇക്കുറി കെ.ഡബ്ല്യു.എല്ലിന്റെ ഭാഗമായിട്ടുണ്ട്. ചാമ്പ്യൻന്മാർ ഇന്ത്യൻ വിമൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യതനേടും. ടീമുകൾ പരസ്പരം 10തവണ നേർക്കുനേർ ഏറ്രുമുട്ടും. ആകെ 46 മത്സരങ്ങൾ. നോക്കൗട്ട് അടിസ്ഥാനത്തിലാണ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ. ഒക്ടോബർ 15ന് കോഴിക്കോട്ടാണ് കലാശപ്പോരാട്ടം.

പാലാരിവട്ടം ഹോളിഡേ ഇന്നിൽ നടന്ന ചടങ്ങിൽ രാംകോ ജനറൽ മാനേജർ എ. ഗോപകുമാർ കിരീടം അവതരിപ്പിച്ചു. ടീമുകളുടെ കാപ്ടൻമാരും പരിശീലകരും സന്നിഹിതരായിരുന്നു. കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, ജനറൽ സെക്രട്ടറി അനിൽകുമാർ, സ്കോർലൈൻ സ്പോർട്സ് ഡയറക്ടർ മിന്നാ ജയേഷ്, പ്ലേവെൽ സ്പോർട്സ് സി.ഇ.ഒ ചെന്താമരാക്ഷൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 ടീമുകൾ

•ഗോകുലം എഫ്.സി

•ഡോൺ ബോസ്കോ എഫ്.സി

•കേരള യുണൈറ്റഡ് എഫ്.സി

•കടത്തനാട് രാജ എഫ്.സി

•കേരളാ ബ്ലാസ്റ്രേഴ്സ്

•ലോ‌ർഡ്സ് എഫ്.സി

•കൊച്ചി വൈ.എം.എ.എ

•എമിറേറ്റ്സ് എസ്.സി

•എസ്.ബി.എഫ്.എ പൂവാർ

•ബാസ്കോ ഒതുക്കുങ്ങൽ

 നാളത്തെ മത്സരം (വൈകിട്ട് നാലിന്)

•ബാസ്കോ എഫ്.സി-ലൂക്കാ എഫ്.സി

•ഡോൺ ബോസ്കോ-ലോർഡ്സ് എഫ്.സി

എ.എഫ്.സി ഏഷ്യൻ കപ്പ്, 2022 അണ്ടർ 17 വിമൻസ് വേൾഡ് കപ്പ് മത്സരങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ കേരളത്തിലെ താരങ്ങൾക്ക് കെ.ഡബ്ല്യു.എൽ പ്രചോദനമാകും

പി. അനിൽകുമാർ,

ജനറൽ സെക്രട്ടറി,

കെ.എഫ്.എ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, KWL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.