SignIn
Kerala Kaumudi Online
Thursday, 19 September 2024 3.28 AM IST

താത്പര്യം നഷ്ടമായാൽ പുരുഷന്മാർ റൊമാന്റിക് ആകുന്നത് നിർത്തും ! അറിയാം പുരുഷൻമാരുടെ, അവർ ഒരിക്കലും പറയാത്ത ചില രഹസ്യങ്ങൾ

Increase Font Size Decrease Font Size Print Page
couple-

ജീവിതത്തിൽ ഒരേ സമയം പലതരം, വ്യത്യസ്തമായ റോളുകൾ കൈകാര്യം ചെയ്യാൻ സ്ത്രീകൾക്ക് കഴിയും, എന്നാൽ പുരുഷന്മാർ സ്ത്രീകളെ പോലെയായിരിക്കില്ല. അവർ ചില കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. അതിനൊപ്പം സ്ത്രീകളെ പോലെ കാര്യങ്ങൾ തുറന്ന് പറയുവാനും, പ്രകടിപ്പിക്കുവാനും പുരുഷൻമാർ മടി കാട്ടാറുമുണ്ട്. മനസിലുള്ള, കൊണ്ടുനടക്കുന്ന ചില കാര്യങ്ങൾ അവർ തങ്ങളുടെ പങ്കാളിയോട് പോലും പറയാൻ മടികാട്ടാറുണ്ട്. നിഗൂഢമായി അത് കൊണ്ടുനടക്കുന്നത് തുടരാൻ അവർ ഇഷ്ടപ്പെടുന്നു. പുരുഷന്മാർ സ്വയം സൂക്ഷിക്കുന്ന ചില രഹസ്യങ്ങൾ കണ്ടെത്താനുള്ള സൂചനകൾ ഇതാ


ലൈംഗിക ജീവിതം ഏറെ ഇഷ്ടപ്പെടുന്നവരാണ് പുരുഷൻമാർ. എന്നാൽ ലൈംഗിക ബന്ധങ്ങളിൽ അവർ വ്യത്യസ്തത ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. നിരന്തരം ഒരേ രീതി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുവാൻ ആഗ്രഹിക്കാറുണ്ടെങ്കിലും, തുറന്ന് പറയാൻ ഇക്കൂട്ടർ മടികാട്ടാറുമുണ്ട്.

നിരന്തരം കലഹിക്കുന്ന പങ്കാളിയിൽ നിന്നും കാര്യങ്ങൾ ഒളിപ്പിക്കുവാൻ പുരുഷൻമാർ ആഗ്രഹിക്കാറുണ്ട്. സ്ത്രീയോടുള്ള താൽപര്യം നഷ്ടപ്പെടുമ്പോൾ പുരുഷന്മാർ റൊമാന്റിക് ആകുന്നത് നിർത്തും. അതിനാൽ നിരന്തരം ചെറിയ കാര്യങ്ങളിൽ പോലും വഴക്കിടുന്നവർ പുരുഷൻ എന്തുകൊണ്ടാണ് റൊമാന്റിക് ആകാത്തതെന്ന് ചിന്തിക്കുവാൻ മെനക്കെടരുത്.

കള്ളം പറയുന്ന പുരുഷൻമാരെ എളുപ്പം കണ്ടെത്താനാകും. പ്രീതിപ്പെടുത്താൻ അവർ ഉത്സുകരാണെങ്കിൽ അവർ നിങ്ങളെക്കുറിച്ച് എല്ലാത്തരം നല്ല കാര്യങ്ങളും പറയാൻ തുടങ്ങും.

പങ്കാളിയുടെ സുഹൃത്തുക്കളെ ചിലപ്പോൾ ആകർഷകമായി പുരുഷൻമാർ കാണാറുണ്ട്. എന്നാൽ ഇക്കാര്യം അവർ ഒരിക്കലും തുറന്ന് പറയും എന്ന് പ്രതീക്ഷിക്കുകയേ വേണ്ട.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, COUPLE, FAMILY, LIFE, LIFE STORY, TIPS, ROMANTIC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.