SignIn
Kerala Kaumudi Online
Thursday, 19 September 2024 1.33 AM IST

കാമുകനെ കാണാൻ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം,​ പാക് യുവതി പിടിയിൽ

Increase Font Size Decrease Font Size Print Page
crime

ഭിതമോർ: ഇന്ത്യ- നേപ്പാൾ അതിർത്തിയിലൂടെ അനധികൃതമായി കടക്കാൻ ശ്രമിച്ച പാക് യുവതിയെ എസ് എസ് ബി (സശാസ്ത്ര സീമ ബൽ ) അറസ്റ്റ് ചെയ്തു. ഫൈസലാബാദിൽ നിന്നുള്ള 24 കാരിയായ ഖദീജ നൂറിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് സ്വദേശിയായ കാമുകനെ കാണാനായാണ് യുവതി നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇന്ത്യയിലേക്ക് കടക്കാൻ നേപ്പാളിൽ നിന്നുള്ള ഒരു യുവാവ് അവരെ സഹായിച്ചതായും എസ്.എസ്. ബി അറിയിച്ചു. യുവതിയെ സഹായിച്ച നേപ്പാളി സുഹൃത്തിനെയും ഹൈദരാബാദ് സ്വദേശിയായ കാമുകനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്..

ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ഭിതമോറിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാജ ആധാർ കാർഡും മറ്റ് രേഖകളും ഉപയോഗിച്ചാണ് യുവതി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇവരുടെ കൈയിൽ നിന്ന് പാകിസ്ഥാൻ വിസയും അധികൃതർ കണ്ടെടുത്തു. സംഭവത്തിൽ എസ് എസ് ബി അന്വഷേണം ആരംഭിച്ചിട്ടുണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ എസ് എസ് ബി ക്യാമ്പിൽ എത്തിച്ച് ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA-NEPALBORDER, PAKISTHANWOMENARREST, WOMENARRESTEDINBORDER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.