കോഴിക്കോട്: എ.എഫ്.സി ക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാനുള്ള 23 അംഗ ഗോകുലം വനിതാ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ എട്ട് മലയാളി താരങ്ങൾ ഉണ്ട്. ഈ മാസം 20 മുതൽ ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടി ടെക്നിക്കൽ ഡയറക്ടർ ഇംഗ്ലണ്ട് സ്വദേശി മൈക്ക് വൈറ്റിന്റേയും പ്രധാന പരിശീലക പ്രിയയുടേയും നേതൃത്വത്തിൽ നാളെയാണ് ഗോകുലം കേരള യാത്ര തിരിക്കുന്നത്. ടീമിൽ നാല് വിദേശ താരങ്ങളുമുണ്ട്. ഇത് രണ്ടാം തവണയാണ് ഗോകുലം എ.എഫ്.സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 23ന് ഉസ്ബെക്ക് ക്ലബ് സോഗ്ദിയാനയ്ക്കെതിരേയാണ് മലബാറിയൻസിന്റെ ആദ്യ മത്സരം. തുടർന്ന് 26ന് ഇറാൻ ക്ലബ് ബാം ഖാത്തൂനെ നേരിടും. ഗ്രൂപ്പിലുണ്ടായിരുന്ന ജോർദാന് ക്ലബ് പിൻമാറിയതോടെയാണ് ഗോകുലത്തിന് രണ്ട് മത്സരം മാത്രം കളിക്കേണ്ടി വന്നത്.ടീം. ഗോൾകീപ്പർമാർ: ബീട്രീസ് നിത്വ കെയ്റ്റ, സൗമ്യ നാരായണസ്വാമി, അഞ്ജന സെകിയ.
പ്രതിരോധം: ആശലത ദേവി, മിഷേൽ കസ്താന, എം. പവിത്ര, ഹർമിലൻ കൗർ, മഞ്ജു ബേബി, സി. രേഷ്മ, ഫെമിന രാജ്, ആർ. അഭിരാമി.
മധ്യനിര: മാർട്ടിന, രത്തൻബാല ദേവി, സോണിയ ജോസ്, കഷ്മിന, സന്ധ്യ, ബെർത ഒമിറ്റ അദിംബോ, കെ മാനസ, ഷിൽജി ഷാജി, കൃഷ്ണേന്തു, മാളവിക. ഫോർവേഡ്: സബിത്ര ബണ്ഡാരി, വിവിയൻ അഡേയി കൊനാഡു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |