SignIn
Kerala Kaumudi Online
Wednesday, 25 September 2024 5.38 PM IST

കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു

Increase Font Size Decrease Font Size Print Page
kadhakali

മട്ടന്നൂർ: മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ 34 ദിവസം നീണ്ടുനിൽക്കുന്ന യാനം 2022 കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു. മഹോത്സവം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പത്മശ്രീ ഡോ.കലാമണ്ഡലം ഗോപിയാശാൻ, മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, സിനിമാ നിർമ്മാതാവ് ഗോകുലം ഗോപാലൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി.
സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. യാനം ഫെസ്റ്റിവെൽ ഡയറക്ടർ കലാമണ്ഡലം മനോജ് പദ്ധതി വിശദീകരിച്ചു. കഥകളിയിലെ സമഗ്ര സംഭാവനയ്ക്കുള്ള യാനം 2022 ശ്രീ പോർക്കലി പുരസ്‌കാരം കലാമണ്ഡലം ഗോപിക്കും കോട്ടയത്ത് തമ്പുരാൻ സ്മൃതി മൃദംഗശൈലേശ്വരി പുരസ്‌കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കും സമർപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ എ.എൻ. നീലകണ്ഠൻ, കേരള കലാമണ്ഡലം വൈസ്ചാൻസലർ ഡോ. എം.വി. നാരായണൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി തുടങ്ങിയവർ സംബന്ധിച്ചു. യാനം സംഘാടകസമിതി ചെയർമാൻ എ.കെ. മനോഹരൻ സ്വാഗതവും കൺവീനർ രേണുകാ രവിവർമ്മ ചിറക്കൽ കോവിലകം നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.