ചാത്തന്നൂർ: സാമ്പത്തിക - ആഹാര - വസ്ത്ര ദാരിദ്ര്യത്തേക്കാൾ ഭയാനകമാണ് വാർദ്ധക്യകാല ഒറ്റപ്പെടലെന്നും അവിടെയാണ് സ്നേഹാശ്രമം പോലുള്ള വൃദ്ധസദനങ്ങളുടെ പ്രസക്തിയെന്നും ഗാന്ധി സ്മാരക നിധി സെൻട്രൽ ട്രസ്റ്റി കെ.ജി.ജഗദീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ വർഷത്തെ പൊലീസ് മെഡൽ നേടിയ പ്ലാവിൻ മൂട് കവിതാഭവനിൽ എ.ബിജുകുമാറിന് സ്നേഹാദരവ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിദർശൻ സമിതി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കെ.മോഹനൻ, ബിജു യുവശ്രീ, സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ.രാധാകൃഷ്ണൻ, തിരുവോണം രാമചന്ദ്രൻ പിള്ള, പി.എം.രാധാകൃഷ്ണൻ, ബി.സുനിൽകുമാർ, രാജേന്ദ്രകുമാർ, ആർ.ഡി.ലാൽ, രാമചന്ദ്രൻ പിള്ള, ഭൂമിക്കാരൻ ജെ.പി, ആലപ്പാട്ട് ശശിധരൻ, കബീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |