SignIn
Kerala Kaumudi Online
Thursday, 19 September 2024 2.44 AM IST

മഹാരാഷ്ട്രയിൽ കടൽത്തീരത്ത് സ്ഫോടക വസ്തുക്കളും തോക്കുകളും അടങ്ങിയ ബോട്ട് കണ്ടെത്തി; അതീവ ജാഗ്രതാ നിർദേശം

Increase Font Size Decrease Font Size Print Page
explosives

മുംബയ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വർ തീരത്ത് സ്ഫോടക വസ്കുക്കളും മൂന്ന് എ കെ 47 തോക്കുകളും അടങ്ങിയ ബോട്ട് കണ്ടെത്തി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഹരിഹരേശ്വർ ബീച്ചിന് സമീപം കണ്ടെത്തിയ ബോട്ട് ഓസ്‌ട്രേലിയൻ നിർമ്മിതമാണെന്നാണ് കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥ‌ർ പറയുന്നത്. അനധികൃതമായാണ് ബോട്ട് കരയ്ക്കടുത്തതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മുംബയിൽ നിന്ന് 200 കിലോമീറ്ററും പൂനെയിൽ നിന്ന് 170 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.സംഭവത്തിന് പിന്നിൽ ഭീകരവാദ സംഘടനകളാകാമെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, BOAT WITH WEAPONS, MAHARASHTRA COAST, AK 47, EXPLOSIVES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.