അടിമാലി: ജുവല്ലറി ഉടമയെ മുക്കുപണ്ടം നൽകി കബളിപ്പിച്ചു മുങ്ങിയ പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മുനിത്തണ്ട് അമ്പാട്ടു കുടി ജിബി( 43 )നെയാണ് അറസ്റ്റ് ചെയ്തത്.അടിമാലി ബസ് സ്റ്റാന്റ് റോഡിൽ പ്രവർത്തിക്കുന്ന കൃഷ്ണജുവല്ലറിയിൽ പണയസ്വർണ്ണം എടുത്തു വിൽക്കാൻ എന്നുപറഞ്ഞ് ഉടമയെ വിശ്വസിപ്പിച്ചു ഇതിനു ശേഷം ജൂവല്ലിയിലെ ജോലിക്കാരെ പണവുമായി പണയപണ്ടം എടുക്കുവാൻ ഇവർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. പണയ ഉരുപ്പിടികൾ കടയിൽഎത്തി തൂക്കി ഉറപ്പാക്കാനായി നോക്കിയപ്പോഴാണ് മുക്കു പണ്ടംആണെന്ന്
തിരിച്ചറിഞ്ഞത് .ഇത് സംബന്ധിച്ച് ജൂലായ് ഒന്നിനാണ് കട ഉടമ പൊലീസിൽ പരാതി കൊടുത്തു. ഇതിനെ തുടർന്ന് പ്രതികൾ ഒളിവിൽപ്പോയിരുന്നു. ഇടുക്കി എഎസ് പി രാജ് പ്രസാദിന്റെ നിർദേശത്തെ തുടർന്ന് വെള്ളത്തൂവൽ എസ് എച്ച് ഒ ആർ കുമാർ ,എസ് ഐ സജി എം പോൾ എന്നിവരടങ്ങിയ അന്വാഷണ സംഘം നടത്തിയ തിരച്ചിലിലാണ് ജിബി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |