SignIn
Kerala Kaumudi Online
Thursday, 19 September 2024 4.46 PM IST

പൊലീസ് അക്വാട്ടിക് ചാമ്പ്യൻഷിപ്പ് ബി.എസ്.എഫ് ഓവറോൾ ചാമ്പ്യൻമാർ

Increase Font Size Decrease Font Size Print Page
police

സംസ്ഥാന പൊലീസ് വിഭാഗത്തിൽ കേരളം

 മീറ്റിലെ താരങ്ങൾ സജൻ പ്രകാശ്, ജോമി ജോർജ്ജ്, റിച്ച മിശ്ര

തിരുവനന്തപുരം; തലസ്ഥാനത്ത് സമാപിച്ച ഓൾ ഇന്ത്യാ പൊലീസ് അക്വാട്ടിക് ആൻഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 315 പോയിന്റ് നേടി ബി.എസ്.എഫ് ഓവറോൾ ചാമ്പ്യൻമാരായി. സംസ്ഥാന പോലീസ് വിഭാഗത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ കേരളം ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ 125 പോയിന്റും വനിതാ വിഭാഗത്തിൽ 100 പോയിന്റും ലഭിച്ചു. പുരുഷൻമാരുടെ വിഭാഗത്തിൽ ഏറ്റവും മികച്ച നീന്തൽ താരമായത് സജൻ പ്രകാശും (35 പോയിന്റ്) വനിത വിഭാഗത്തിൽ 35 പോയിന്റ് വീതം നേടിയ സി.ആർ.പി.എഫിലെ റിച്ചാ മിശ്രയും കേരളാ പാെലീസിലെ ജോമി ജോർജ്ജും പങ്കിട്ടു. മത്സരിച്ച എല്ലാ വ്യക്തിഗത ഇനങ്ങളിലും സജൻപ്രകാശ്, റിച്ചാ മിശ്ര, ജോമി ജോർജ്ജ് എന്നിവർ സ്വർണ മെഡൽ നേടി.

സജൻ പ്രകാശിന് അഞ്ച് വ്യക്തിഗത സ്വർണവും ടീം ഇനങ്ങളിൽ മൂന്ന് സ്വർണവും ഒരു വെങ്കലവും ലഭിച്ചു. ജോമി ജോർജ്ജിന് അഞ്ച് വ്യക്തിഗത സ്വർണവും ടീം ഇനങ്ങളിൽ രണ്ട് സ്വർണവും ഒരു വെളളിയും രണ്ട് വെങ്കലവും ലഭിച്ചു. റിച്ചാ മിശ്രയ്ക്ക് അഞ്ച് വ്യക്തിഗത സ്വർണവും ടീം ഇനങ്ങളിൽ രണ്ട് സ്വർണവും ഒരു വെളളിയും ഒരു വെങ്കലവും ലഭിച്ചു. ടീം ഇനത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ബി.എസ്.എഫ് ആണ് ചാമ്പ്യൻമാരായത്. അവർ യഥാക്രമം 136, 161 പോയിന്റുകൾ നേടി. ക്രോസ് കൺട്രി മത്സരത്തിൽ വനിതാ വിഭാഗത്തിൽ 41 പോയിന്റോടെ രാജസ്ഥാൻ പൊലീസും പുരുഷ വിഭാഗത്തിൽ 34 പോയിന്റോടെ അസം റൈഫിൾസും ചാമ്പ്യൻമാരായി. വാട്ടർപോളോ, സ്പ്രിംഗ് ബോർഡ് ഡൈവിംഗ് ഇനങ്ങളിൽ ഇരുവിഭാഗത്തിലും ചാമ്പ്യൻമാരായത് ബി.എസ്.എഫ് ആണ്. ഹൈബോർഡ് ഡൈവിംഗിൽ പുരുഷ വിഭാഗത്തിലും ബി.എസ്.എഫ് മുന്നിലെത്തി. പിരപ്പൻകോട് ഡോ.ബി.ആർ.അംബേദ്കർ അന്താരാഷ്ട്ര സ്വിംമ്മിംഗ് കോപ്ലക്സിൽ നടന്ന സമാപന ചടങ്ങിൽ സ്പീക്കർ എം.ബി.രാജേഷ് മുഖ്യാതിഥിയായി. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്,ഓൾ ഇന്ത്യ പൊലീസ് സ്‌പോർട്സ് കൺട്രോൾ ബോർഡ് പ്രതിനിധിയും എ.ഡി.ജി.പിയുമായ ടി.വി.രവിചന്ദ്രൻ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.