തിരുവനന്തപുരം : കാൽപ്പന്തുകളിയിലെ മികവിന് റഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ മലയാളി ഫുട്ബാൾ ഇതിഹാസം ഐ.എം വിജയന് ഇന്ന് റഷ്യൻ കോൺസുലേറ്റും തലസ്ഥാനത്തെ സുഹൃത്തുക്കളും ചേർന്ന് സ്വീകരണം നൽകും. റഷ്യയിലെ നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയാണ് വിജയന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ഈ യൂണിവേഴ്സിറ്റിയിൽനിന്നുള്ള പ്രതിനിധികളും ഇന്ന് ഉച്ചയ്ക്ക് 12ന് റസിഡൻസി ടവർ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |