SignIn
Kerala Kaumudi Online
Saturday, 21 September 2024 8.43 AM IST

ആരാധകരെ ത്രില്ലടിപ്പിച്ച് മോഹൻലാലിന്റെ പുതിയ വർക്കൗട്ട് വീഡിയോ, ഇനി നാല് ഭാഷകളിലൊരുങ്ങുന്ന 'ഋഷഭ'യ്‌ക്കായുള്ള കാത്തിരിപ്പ്

Increase Font Size Decrease Font Size Print Page
mohanlal

ആരോഗ്യപരമായ വിഷയങ്ങളിൽ ഏറെ ശ്രദ്ധിക്കുന്ന ആളാണ് മോഹൻലാൽ. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ വർക്കൗട്ട് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറാവുകയാണ്. 'ഋഷഭ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി ദുബൈയിൽ എത്തിയ മോഹൻലാൽ, അവിടുത്തെ ജിമ്മിൽ ട്രെയിനറോടൊപ്പം വർക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നത്.

'മോഹൻലാൽ ഫാൻസ് ക്ലബ്' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നിരവധിയാളുകൾ ഈ വീഡിയോ ഷെയർ ചെയ്‌തു. ഒട്ടനവധിപേർ കമന്റുകളും രേഖപ്പെടുത്തുന്നുണ്ട്.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് 'ഋഷഭ' ഇറങ്ങുക. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. തൃഷയാണ് ചിത്രത്തിലെ നായിക. 'ദൃശ്യം', 'ട്വൽത്ത് മാൻ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജീത്തുവും മോഹൻലാലും ഒന്നിക്കുന്നതിനാൽ വൻ പ്രതീക്ഷയാണ് 'റാമി'ൽ ഉള്ളത്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം 'ബറോസി'ന്റെ ചിത്രീകരണം ഈയടുത്ത് പൂർത്തിയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MOHANLAL, MOHANLAL WORKOUT, ACTOR MOHANLAL, RISHABHA, MOHANLAL NEW FILM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.