SignIn
Kerala Kaumudi Online
Thursday, 26 September 2024 4.06 AM IST

ബഫർസോൺ: നിജപ്പെടുത്തണം

Increase Font Size Decrease Font Size Print Page
buffer-zone

കൊച്ചി: മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ സാധാരണ ജനങ്ങളെ ബാധിക്കാത്ത വിധത്തിൽ റിസർവ് വനത്തിലും സംരക്ഷിത മേഖലകളിലും മാത്രമായി ബഫർസോൺ നിജപ്പെടുത്തണമെന്ന് കേരള കർഷക അതിജീവന സംയുക്ത സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലയോരകർഷകരോടും മത്സ്യത്തൊഴിലാളികളോടുമുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.സി.ബി. സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി , അതിജീവന സമിതി ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ , സംസ്ഥാന കൺവീനർ ഡോ. ചാക്കോ കാളംപറമ്പിൽ , വി. ബി. രാജൻ, വിനോദ്‌ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, BUFFERZONE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.