കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിലെ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷന്റെ ചെറു വാണിജ്യ വാഹനമായ (എൽ.സി.വി) ലോഡ്കിംഗ് ഒപ്ടിമോ ട്രക്കിന്റെ ബി.എസ്-6 പതിപ്പ് വിപണിയിലെത്തി.
മികച്ച മൈലേജും ട്രക്ക് ബാക്ക് ഗ്യാരന്റിയുമായി എത്തുന്ന പുത്തൻ മോഡൽ തിരക്കേറിയ നിരത്തുകൾക്കും ഇടുങ്ങിയ പാതകൾക്കും ഒരുപോലെ ഇണങ്ങും. എം.ഡി.ഐ എൻജിൻ, ബോഷ് ആഫ്ടർ ട്രീറ്റ്മെന്റ് സംവിധാനം, മൈൽഡ് ഇ.ജി.ആർ., മികച്ച മൈലേജ് ഉറപ്പാക്കാൻ ആധുനിക ഐ-മാക്സ് ടെലിമാറ്റിക്സ് സൊല്യൂഷൻ എന്നിങ്ങനെ സാങ്കേതികവിഭാഗത്തിൽ പുത്തൻ ആകർഷണങ്ങളുണ്ട്.
ആറുമുതൽ 7.5 ടൺവരെ ഭാരശേഷിയുള്ള ട്രക്കുകളുടെ വിഭാഗത്തിലെത്തുന്ന ഈ മോഡൽ ഉപഭോക്താവിന്റെ ബിസിനസ് വർദ്ധിപ്പിക്കുകയും സാമ്പത്തികലാഭം ഉറപ്പാക്കുകയും ചെയ്യുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |