SignIn
Kerala Kaumudi Online
Wednesday, 25 September 2024 11.34 PM IST

ആശുപത്രിയിൽ നിന്ന് മാല മോഷ്ടിച്ച് രക്ഷപ്പെട്ടു

Increase Font Size Decrease Font Size Print Page
gold

തളിപ്പറമ്പ്: ചിറവക്കിലെ ലൂർദ് ആശുപത്രിയിൽ നിന്ന് രണ്ടു സ്ത്രീകൾ മാല മോഷ്ടിച്ച് രക്ഷപ്പെട്ടു . ഏര്യം സ്വദേശിയായ കൈതേരി ഹൗസിൽ കെ.ടി ജുനൈദിന്റെ മൂന്ന് വയസുള്ള മകന്റെ ഒന്നര പവൻ മാലയാണ് സംഘം കവർന്നത്.ആശുപത്രി റിസപ്ഷൻ ഏരിയയിൽ രാവിലെ തിരക്കുള്ള സമയത്താണ് യുവതികൾ കവർച്ച നടത്തിയത്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ജുനൈദും കുട്ടിയും ആശുപത്രിയിലെത്തിയത്. ഈ സമയം കറുത്ത ചുരിദാറും ചുവന്ന ഷാളും പച്ച ചുരിദാറും വെള്ളഷാളും ധരിച്ച രണ്ട് സ്ത്രീകൾ ഇവിടെ എത്തുകയായിരുന്നു. തുടർന്ന് കുറച്ച് സമയം നിരീക്ഷണം നടത്തിയതിനുശേഷം കുട്ടിയുടെ അടുത്തെത്തി മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. തിരക്കുള്ള സമയമായതിനാൽ മോഷണം പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. ജുനൈദ് നൽകിയ പരാതിയുടെ അടിസ്ഥാന ത്തിൽ പൊ ലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിലെ നിരീക്ഷണ കാമറയിൽ യുവതികളുടെ ദൃശ്യ ങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇരുവരും കണ്ണൂർ ഭാഗത്തേക്ക് ബസ് കയറി പോയതായി സൂചന ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.