അബുജ : പ്രാദേശിക ടെലിവിഷൻ പരസ്യങ്ങളിൽ വിദേശ മോഡലുകൾക്ക് പൂർണ്ണമായും നിരോധനമേർപ്പെടുത്തുന്ന ആദ്യ രാജ്യമായി നൈജീരിയ. രാജ്യത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ നിരോധനം നിലവിൽ വരും. നൈജീരിയൻ പൗരന്മാരല്ലാത്ത മോഡലുകൾക്ക് പുറമേ വിദേശ വോയിസ് ഓവർ ആർട്ടിസ്റ്റുകളെയും ഒഴിവാക്കും. നേരത്തെ, നൈജീരിയൻ ടെലിവിഷൻ പരസ്യങ്ങളിൽ വിദേശ മോഡലുകളെ അവതരിപ്പിക്കുന്നതും ബ്രിട്ടീഷ് ഉച്ചാരണ ശൈലിയുള്ള വോയിസ് ഒാവറും സാധാരണമായിരുന്നു. അതേസമയം, വിദേശ മോഡലുകളെ അവതരിപ്പിക്കുന്നതിന് നൈജീരിയൻ പരസ്യക്കമ്പനികൾക്ക് ചില നിയന്ത്രണങ്ങൾ സമീപകാലത്ത് നിലവിലുണ്ടായിരുന്നു. പരസ്യത്തിൽ വിദേശ മോഡലുകളെ അവതരിപ്പിക്കാൻ കമ്പനികൾ 100,000 നൈറ (നൈജീരിയൻ കറൻസി ) ഫീസ് സർക്കാരിന് നൽകണമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |