SignIn
Kerala Kaumudi Online
Friday, 20 September 2024 11.57 AM IST

ലോകത്തിലെ നമ്പർ വൺ സമ്പന്നനായ മസ്‌കിനെ കാണാൻ സ്വന്തം മാതാവെത്തിയപ്പോൾ താമസിച്ചത് ഗാരേജിൽ

Increase Font Size Decrease Font Size Print Page
maye-musk

ന്യൂയോർക്ക് : ആഢംബരം കൊതിക്കുന്നവർ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ എലോൺ മസ്‌കിന്റെ മാതാവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ്. മാതാവ് മകനെ സന്ദർശിക്കുവാൻ ചെന്നപ്പോൾ താമസിച്ചത് ഗാരേജിലായിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ടെക്സാസിലെ മസ്‌കിന്റെ വീട്ടിലെ സന്ദർശനത്തെക്കുറിച്ചാണ് മാതാവ് പറയുന്നത്. സ്‌പേസ് എക്സിന്റെ റോക്കറ്റ് സൈറ്റിന് സമീപത്തായിരുന്നു ഇത്, 'നിങ്ങൾക്ക് റോക്കറ്റ് സൈറ്റിന് സമീപം ഒരു ഫാൻസി വീട് ഉണ്ടാകില്ലെന്നാണ്.' ഗാരേജിൽ താമസിക്കുന്നതിനെ കുറിച്ച് മസ്‌കിന്റെ മാതാവിന്റെ വിശദീകരണം.

അഭിമുഖത്തിൽ അമ്പത്തിയൊന്നുകാരനായ ലോക സമ്പന്നൻ എലോൺ മസ്‌കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ മാതാവ് വെളിപ്പെടുത്തി. ചൊവ്വയിലേക്ക് പോകാൻ തനിക്ക് താൽപ്പര്യമില്ലെന്നും അവർ പറഞ്ഞു. ചൊവ്വ പര്യവേഷണം ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്ന മസ്‌ക് അതിനായി തന്റെ ഭൗതിക ആസ്തികൾ മുഴുവൻ വിൽക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തനിക്ക് സ്വന്തമായി വീടില്ലെന്ന 2020 മേയ് മാസത്തിലെ മസ്‌കിന്റെ ട്വീറ്റും ഏറെ വൈറലായിരുന്നു.

257.3 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള സ്‌പേസ് എക്സിന്റെ സ്ഥാപകനായ മസ്ക് വ്യത്യസ്തമായ ചിന്തകളാലും, പ്രവർത്തികളാലും വാർത്തകളിൽ ഇടം നേടാറുണ്ട്. എന്നാൽ തന്റെ മകൻ മൂന്ന് വയസുള്ളപ്പോൾ തന്നെ ബുദ്ധിമാനാണെന്ന് മനസിലാക്കിയതായി മാതാവ് അവകാശപ്പെടുന്നു. അതിനാൽ 'ജീനിയസ് ബോയ്' എന്ന പേര് അവന് ഞങ്ങൾ നൽകിയെന്നും അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

എപ്പോഴും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കാൻ മസ്‌ക് താത്പര്യം കാണിക്കുമായിരുന്നു. 1983ൽ മസ്‌ക് സ്വന്തമായി ഒരു കമ്പ്യൂട്ടർ ഗെയിം നിർമ്മിച്ചുവെന്നും അക്കാലത്ത് കോഡിംഗിനെ കുറിച്ചുള്ള അറിവിൽ മറ്റുള്ളവർ അമ്പരന്നെന്നും മസ്‌കിന്റെ മാതാവ് പറയുന്നു. മസ്‌കിന്റെ കുട്ടിക്കാലത്ത് കുടുംബം സാമ്പത്തികമായി അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും അഭിമുഖത്തിൽ വെളിപ്പെടുത്തുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, AMERICA, ELONE MUSK, MOTHER, MUSK, MUSK HOME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.