ന്യൂഡൽഹി: ലോക്പാൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്രിവാളിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് അണ്ണാ ഹസാരെയുടെ കത്ത്. അരവിന്ദ് കേജ്രിവാൾ അധികാരത്തിന്റെ ലഹരിയിൽ മുങ്ങിയെന്ന് കത്തിൽ അദ്ദേഹം ആരോപിച്ചു.
മദ്യത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കേജ്രിവാൾ എഴുതിയ ‘സ്വരാജ്’ എന്ന പുസ്തകത്തിലെ വാക്കുകളും കത്തിലുണ്ട്. മഹാരാഷ്ട്രയിലെ റാലേഗൻസിദ്ധി ഗ്രാമത്തിൽ 35 വർഷമായി മദ്യ,പുകയില വിൽപന തടഞ്ഞതിനെ കേജ്രിവാളും ഉപമുഖ്യമന്ത്രി സിസോദിയയും അഭിനന്ദിച്ചതാണെന്നും ഹസാരെ ഒാർത്തു. അഴിമതി വിരുദ്ധ സമരത്തിന്റെ ആദർശങ്ങൾക്ക് കോട്ടം വരുത്തിയ ഇരുവരും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ മാതൃകയിൽ പ്രവർത്തിക്കുന്നത് ദുഃഖകരമാണ്. കേജ്രിവാളിന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |