കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി ആറിന് സ്പെഷ്യൽ സിറ്റിംഗ് നടത്തി വാദം കേൾക്കും. കോടതി ഓണാവധിക്കായി തിങ്കളാഴ്ച അടയ്ക്കുന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ രഹസ്യവാദമാണ് (ഇൻ കാമറ) നടക്കുന്നത്.
അതേസമയം,ഇന്നലെ വിചാരണക്കോടതി കേസ് പരിഗണിച്ച് 15ലേക്ക് മാറ്റി. കോടതി മാറ്റത്തിനെതിരെ വിചാരണക്കോടതിയിൽ നൽകിയ ഹർജിയും അന്ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |