SignIn
Kerala Kaumudi Online
Thursday, 19 September 2024 2.18 PM IST

ഇനി ആരും കളിയാക്കില്ല, 'അലക്സ"യുടെ പേര് മാറ്റി മാതാപിതാക്കൾ !

Increase Font Size Decrease Font Size Print Page
pic

ബെർലിൻ : ടെക്നോളജി ഇന്ന് എത്രത്തോളം വളർന്നെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. നൂതന സാങ്കേതികവിദ്യകളുടെ ഇടയിൽ വിപ്ലവകരമായ ഒരു കണ്ടെത്തലാണ് ആമസോണിന്റെ സ്മാർട്ട് സ്പീക്കറായ ' അലക്സ". മനുഷ്യശബ്ദത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന വെർച്വൽ അസിസ്റ്റന്റായ അലക്സ ജർമ്മനിയിലെ ഒരു ആറുവയസുകാരിയെ സംബന്ധിച്ച് അത്ര ഉപകാരിയല്ല. കാരണം അലക്സ എന്നാണ് ഈ കുട്ടിയുടെയും പേര്. ആമസോൺ അലക്സ മറ്റുള്ളവരെ സഹായിക്കുമ്പോൾ അലക്സ എന്ന പേരിനെ തുടർന്ന് ഈ കൊച്ചുകുട്ടികൾ നേരിടേണ്ടി വന്ന കളിയാക്കലുകൾ ചെറുതല്ലെന്ന് മാതാപിതാക്കൾ പറയുന്നു.

ജർമ്മനിയിലെ ഗോട്ടിൻങ്ങനിലാണ് അലക്സയും കുടുംബവും താമസിക്കുന്നത്. അലക്സയുടെ ജനനസമയം ആമസോൺ അലക്സ പുറത്തിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. മാത്രമല്ല, ആമസോൺ അലക്സ അന്ന് ഇന്നത്തെ പോലെ ജനപ്രീതിയും നേടിയിട്ടില്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. ആമസോണിന്റെ അലക്സ കൊച്ചുകുട്ടികൾക്കിടെയിൽ പോലും ഹിറ്റായി മാറി.

അലക്സ് സ്മാർട്ട് സ്പീക്കറിനോട് എന്തെങ്കിലും കാര്യം ആവശ്യപ്പെടാൻ നമ്മുടെ നിർദ്ദേശത്തിന്റെ മുന്നിൽ ' അലക്സ" എന്ന് ചേർക്കേണ്ടതുണ്ട്. ഉദാഹരണത്തിന് പാട്ട് കേൾക്കാനാണെങ്കിൽ ' അലക്സ, പ്ലേ മ്യൂസിക്" എന്ന് വേണം സ്മാർട്ട് സ്പീക്കറിനോട് നിർദ്ദേശിക്കാൻ.

ഇത് കുഞ്ഞ് അലക്സയ്ക്ക് വിനയായി. സഹപാഠികളെല്ലാം ഓരോ കാര്യങ്ങൾക്ക് അലക്സയുടെ പേര് ചേർത്ത് കളിയാക്കലുകൾ ആരംഭിച്ചു. കളിയാക്കലുകൾ അമിതമായത് കുഞ്ഞ് അലക്സയെ ബാധിച്ചു. ഇതോടെ തന്റെ മകൾക്ക് അലക്സ എന്ന പേര് മാറ്റി മറ്റൊരെണ്ണം നൽകാനുള്ള അനുമതിയ്ക്കായി അധികൃതർക്ക് അപേക്ഷ സമർപ്പിച്ചു മാതാപിതാക്കൾ.

എന്നാൽ ഇത് തള്ളിയതോടെ ഇവർ കോടതിയെ സമീപിക്കുകയും കോടതി ഇത് അനുവദിക്കുകയും ചെയ്തു. കുഞ്ഞ് അലക്സയുടെ പുതിയ പേര് എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.