തലശ്ശേരി: മഹാരാഷ്ട്രയിൽ നടന്ന ദേശീയ വടംവലി മത്സരത്തിൽ സ്വർണമെഡൽ നേടിയ കേരള ടീമിലെ അംഗമായ പൊന്ന്യം ചുണ്ടങ്ങപൊയിലിലെ ജിയ വിനോദിന് ജന്മദേശത്തെ പൗരവലി സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉപഹാരസമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി റംല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. പ്രേമരാജൻ, പി.വി. വിജയ രാഘവൻ, ബഷീർ ചെറിയാണ്ടി, ടി. ധനലക്ഷ്മി എന്നിവർ സംസാരിച്ചു. ജിയ വിനോദ് സ്വീകരണത്തിന് നന്ദി പറഞ്ഞു. പൊന്ന്യം ചന്ദ്രൻ സ്വാഗതവും സുമിത് കേളോത്ത് നന്ദിയും പറഞ്ഞു. ചുണ്ടങ്ങാപൊയിൽ രണതാര സാംസ്കാരിക കേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |