SignIn
Kerala Kaumudi Online
Thursday, 19 September 2024 2.47 AM IST

ഓണാഘോഷത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം: മൂന്നുപേർ പിടിയിൽ

Increase Font Size Decrease Font Size Print Page
drugs

കുന്നംകുളം: അതിമാരക ഇനത്തിൽപെട്ട സിന്തറ്റിക് മയക്കുമരുന്നുകളായ എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എ ക്രിസ്റ്റൽ, മാനസിക രോഗികൾക്ക് നൽകുന്ന നൈട്രോസെപാം ഗുളികകൾ എന്നിവയുമായി മൂന്ന് പേരെ തൃശൂർ സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും, കുന്നംകുളം പൊലീസും അറസ്റ്റ് ചെയ്തു. കുന്നംകുളം ചെമ്മണൂർ മാമ്പറമ്പത്ത് മുകേഷ് (24), ചൂണ്ടൽ പുതുശ്ശേരി കളരിക്കൽ സജിൽ (24), പാവറട്ടി ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി ഡാനി ജോഷി (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 23 എൽ.എസ്.ഡി സ്റ്റാമ്പ്, 43 നൈട്രോസെപാം ഗുളികകൾ എന്നിവയും വിൽക്കാൻ ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തു. ഓണാഘോഷത്തിന്റെ മറവിൽ കുന്നംകുളം പ്രദേശത്ത് കുട്ടികൾക്കും, യുവാക്കൾക്കും വിതരണം നടത്തുന്നതിനായാണ് ഇവർ മയക്കുമരുന്നെത്തിച്ചത്. പിടിയിലായ മുകേഷ് എന്നയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസിൽ ഇതിന് മുമ്പും അറസ്റ്റിലായിട്ടുണ്ട്. കുന്നംകുളം സ്റ്റേഷൻ ഇൻസ്‌പെക്ടർ യു.കെ.ഷാജഹാൻ, സബ് ഇൻസ്‌പെക്ടർ സക്കീർ അഹമ്മദ്, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്‌പെക്ടർ എൻ.ജി.സുവ്രതകുമാർ, രാകേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജീവൻ, സുജിത്ത്, ശരത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.