ചെന്നൈ: സ്കൂൾ ബസ് പൂർണമായും കത്തിനശിച്ചു. തമിഴ്നാട് ആരക്കോണത്തെ ഭാരതി ദാസൻ സ്കൂളിലെ ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സേന്തമംഗലം റെയിൽവേ ക്രോസിന് സമീപമായിരുന്നു അപകടം. ഷോർട്ട് സർക്ക്യൂട്ടാകാം അപകടകാരണമെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്ന് രാവിലെ 6.15ഓടെയായിരുന്നു സംഭവം. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി വിദ്യാർത്ഥികളെ പുറത്തിറക്കിതിനാൽ വൻ അപകടം ഒഴിവായി. ഇവർ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയെങ്കിലും വാഹനത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. 7.30ഓടെയാണ് വാഹനത്തിന്റെ തീ പൂർണമായും അണച്ച് അതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |