ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് കെ.എൻ. സിംഗ് അന്തരിച്ചു. 1991 നവംബർ 25 മുതൽ 1991 ഡിസംബർ 12 വരെ 18 ദിവസം മാത്രമാണ് സിംഗ് ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചത്. ഏറ്റവും കുറഞ്ഞ കാലം ചീഫ് ജസ്റ്റിസ് ആയ ആളാണ് കെ.എൻ. സിംഗ്.
1926 ഡിസംബർ 13 ന് ചക്ദിഹ ഗ്രാമത്തിൽ കർഷക കുടുംബത്തിലാണ് ജനിച്ചത്. ഹരിയാനയിലെ സിർസയിൽ സ്കൂൾ വിദ്യാഭ്യാസവും അലഹബാദിലെ എവിംഗ് കൃസ്ത്യൻ കോളേജിൽ നിന്ന് എം.എയും എൽ.എൽബിയും പൂർത്തിയാക്കി. 1950 ൽ അലഹബാദിൽ ഗവ. പ്ലീഡറായി. 1970 ആഗസ്റ്റ് 25 നാണ് അലഹബാദ് ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായത്. 1986ൽ സുപ്രീംകോടതി ജഡ്ജിയായി. ജസ്റ്റിസ് സിംഗ് 13- മാത് ലാ കമ്മിഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |