SignIn
Kerala Kaumudi Online
Thursday, 19 September 2024 8.01 AM IST

തദ്ദേശസ്ഥാപനങ്ങൾ പ്രതിരോധം ശക്തമാക്കണം

Increase Font Size Decrease Font Size Print Page
kunnamangalam-news
മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് കൊടുവള്ളി വെസ്റ്റ് മണ്ഡലം ക്യാമ്പ് കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസ്റി ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: പിടിമുറുക്കുന്ന ലഹരിമാഫിയകളെ പിടിച്ചുകെട്ടാൻ തദ്ദേശസ്ഥാപനങ്ങൾ സർവകക്ഷിയോഗം വിളിച്ചുചേർത്ത് പ്രതിരോധം ശക്തമാക്കണമെന്ന് എം.എസ്.എം പരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. കച്ചേരിമുക്ക് ന്യൂ എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച "സർഗ ശലഭങ്ങൾ " എന്ന പരിപാടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നസ്റി ഉദ്ഘാടനംചെയ്തു. എം.എസ്.എം മണ്ഡലം പ്രസിഡന്റ് ജസീം നരിക്കുനി അദ്ധ്യക്ഷത വഹിച്ചു. റസാഖ് മലോറം, ഇഖ്ബാൽ പുന്നശ്ശേരി, സവാദ് പൂനൂർ, അൻഷിദ് പാറന്നൂർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വി.കെ.അബ്ദുറഹിമാൻ, പി.ടി.അബ്ദുൽ മജീദ് സുല്ലമി, പി. അസയിൻ സ്വലാഹി, എൻ.പി.റഷീദ് മടവൂർ, ശുക്കൂർ കോണിക്കൽ, എം.അബ്ദുൽ റശീദ്, എം.കെ.ഇബ്രാഹീം, ഷാമിർ പിലാത്തോട്ടം, ദിൽശാദ് പാറന്നൂർ, ഹാദി പുല്ലോറമ്മൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.