മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11ന് മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. തിരഞ്ഞെടുപ്പ് വരണാധികാരിയായ കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക് മുതിർന്ന കൗൺസിലർ വി.കെ.സുഗതന് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് മറ്റു കൗൺസിലർമാർ മുതിർന്ന കൗൺസിലർ മുമ്പാകെ സത്യവാചകം ചൊല്ലി അധികാരമേൽക്കും. നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് 15ന് നഗരസഭാ കൗൺസിൽ ഹാളിൽ നടക്കും. വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് ശേഷവും നടക്കും. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെ പിന്നീട് തിരഞ്ഞെടുക്കും. 35 അംഗങ്ങളുള്ള നഗരസഭയിൽ 21 എൽ.ഡി.എഫ്. അംഗങ്ങളും 14 യു.ഡി.എഫ്. അംഗങ്ങളുമാണുള്ളത്. കഴിഞ്ഞ മാസം 20നാണ് നഗരസഭാ തിരഞ്ഞെടുപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |