റയൽ മാഡ്രിഡ് 4- മയ്യോർക്ക1
ബാഴ്സലോണ 4- കാഡിസ് 0
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ ഇന്നലെ നട മത്സരങ്ങളിൽ നാലു ഗോൾ വീതം നേടി വിജയം സ്വന്തമാക്കി മുൻനിര ക്ളബുകളായ റയൽ മാഡ്രിഡും ബാഴ്സലോണയും. റയൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് മയ്യോർക്കയെ മറികടന്നപ്പോൾ ബാഴ്സ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് കാഡിസിനെയാണ് കീഴടക്കിയത്.
മയ്യോർക്കയ്ക്ക് എതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന റയൽ ആദ്യ പകുതിയുടെ ഇൻജുറി ടൈമിലും രണ്ടാം പകുതിയിലുമായാണ് നാലുഗോളുകളും നേടിയത്.35-ാം മിനിട്ടിൽ വേദാത്ത് മുറീഖ്വിയിലൂടെയാണ് മയ്യോർക്ക മുന്നിലെത്തിയിരുന്നത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ വെൽവെർദെ സമനില ഗോൾ നേടി. വിനീഷ്യസ് ജൂനിയർ,റോഡ്രിഗോ, റൂഡിഗർ എന്നിവരാണ് രണ്ടാം പകുതിയിൽ ഗോൾ നേടിയത്.
സീസണിലെ അഞ്ചാം മത്സരവും ജയിച്ച റയൽ 15 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 13 പോയിന്റുള്ള ബാഴ്സയാണ് രണ്ടാം സ്ഥാനത്ത്. രണ്ടാം പകുതിയിൽ ഫ്രെങ്കീ ഡി യോംഗ്,ലെവാൻഡോവ്സ്കി,അൻസു ഫറ്റി,ഒസ്മാനെ ഡെംബലെ എന്നിവർ നേടിയ ഗോളുകൾക്കാണ് ബാഴ്സ കാഡിസിനെ കീഴടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |